വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രൻ രാജിവെച്ചു

jaffer

തൃശ്ശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രൻ രാജിവെച്ചു. മുസ്ലിം ലീഗിലെ സ്വതന്ത്ര സ്ഥാനാർഥി ജാഫർ മാഷാണ് മെമ്പർ സ്ഥാനം രാജിവെച്ചത്

13ാം ഡിവിഷൻ വരവൂർ തളിയിൽ നിന്നാണ് ജാഫർ മാഷ് വിജയിച്ചത്. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി

14 ഡിവിഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകളാണ് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജാഫർ മാഷിന്റെ പിന്തുണയിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനത്ത് എത്തുകയായിരുന്നു.
 

Tags

Share this story