വാളയാർ ആൾക്കൂട്ട കൊലപാതകം: റാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
Dec 23, 2025, 08:16 IST
വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി റാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ രണ്ടരയോടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.
രാവിലെ 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാംനാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും
പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കുടുംബം തീരുമാനിച്ചിരുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും പ്രതികൾക്കെതിരെ എസ് സി, എസ് ടി ആക്ട് പ്രകാരമുള്ള കേസ് എടുക്കാനും ചർച്ചയിൽ ധാരണയായിരുന്നു.
