വാളയാർ ആൾക്കൂട്ട കൊലപാതകം: കോൺഗ്രസ് പ്രവർത്തകനടക്കം മൂന്ന് പേർ കൂടി പിടിയിൽ
Dec 24, 2025, 10:33 IST
വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്. അട്ടപ്പുള്ളം സ്വദേശി വിനോദാണ് പിടിയിലായത്. ഇയാൾക്ക് പുറമെ മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
മുമ്പ് സിപിഎം പ്രവർത്തകനായിരുന്ന വിനോദ് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടെയാണ് പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവരുന്നത്.
ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്തുവന്നിരുന്നു. സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് വാളയാറിൽ നടന്നതെന്നായിരുന്നു ആരോപണം. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ അഞ്ച് പേരിൽ നാല് പേർ ബിജെപി പ്രവർത്തകരായിരുന്നു.
