വാളയാറില്‍ ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍; പണം കടത്തിയത് പച്ചക്കറി വണ്ടിയില്‍
Jul 6, 2020, 15:53 IST
പാലക്കാട് വാളയാറില്‍ ഒന്നര കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. ആലുവ സ്വദേശികളായ സലാം, മിദീന്കുഞ്ഞ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കള്ളപ്പണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയതും പിടികൂടിയതും