കുട്ടികൾക്ക് മുന്നിൽ തോക്കുമായി നടന്നു; ടൈഗർ സമീറിനെതിരെ പോലീസ് കേസെടുത്തു

sameer

തെരുവ് നായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർഥികളെ രക്ഷിക്കാനെന്ന പേരിൽ തോക്കുമായി വിദ്യാർഥികൾക്ക് മുന്നിൽ നടന്ന ആൾക്കെതിരെ പോലീസ് കേസെടുത്തു. ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. ഇയാൾ തോക്കുമായി വിദ്യാർഥികൾക്ക് മുന്നിൽ നടക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

പത്തിലധികം വിദ്യാർഥികൾക്ക് മുന്നിലാണ് സമീർ തോക്കുമായി നടന്നത്. കുട്ടികളെ നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തത്. സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്
 

Share this story