വഖഫ് ബോർഡ് പിരിച്ചു വിടും; അം​ഗങ്ങളിൽ പലർക്കും യോഗ്യതയില്ല: രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കുമെന്ന് സർക്കാർ

വഖഫ് ബോർഡ്

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അം​ഗങ്ങളെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. അം​ഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. 

സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്‌. ഹംസയെ ചെയർമാൻ ആക്കിയത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് അം​ഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ട്.

Tags

Share this story