വരാപ്പുഴയിലെ പടക്കശാലയിലെ സ്‌ഫോടനം; ജൻസനെ മുഖ്യപ്രതിയാക്കി കേസെടുക്കും

varappuzha

എറണാകുളം വരാപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇന്ന് തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായിരുന്നു. ഇതോടെ വീട് വാടകക്ക് എടുത്ത ജൻസനെ മുഖ്യപ്രതിയാക്കിയായിരിക്കും പോലീസ് കേസെടുക്കുക

പരുക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കങ്ങൾക്ക് പുറമെ മറ്റ് സ്‌ഫോടക വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കും. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിക്കും. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഡേവിസ് എന്നയാൾ സ്‌ഫോടനത്തിൽ മരിച്ചിരുന്നു

പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനാലുകൾ തകർന്നു. കെട്ടിടങ്ങൾക്ക് കുലുക്കവും അനുഭവപ്പെട്ടിരുന്നു. സ്‌ഫോടനമുണ്ടായതിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനവുമുണ്ടായി.
 

Share this story