ശബരിമലയിൽ കടന്നലിന്റെ ആക്രമണം; 12 തീർഥാടകർക്ക് കുത്തേറ്റു
Mar 28, 2023, 14:00 IST

ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ കടന്നലിന്റെ ആക്രമണം. 12 തീർഥാടകർക്ക് കടന്നലിന്റെ കുത്തേറ്റു. ഇതിൽ നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വെച്ചായിരുന്നു കടന്നൽ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കയറ്റി വിടുന്നത് തടഞ്ഞിരിക്കുകയാണ്.