വേനൽക്കാലത്ത് ആശ്വാസമായി തണ്ണീർപ്പന്തൽ; കെ കെ ഷിബു ഉദ്ഘാടനം ചെയ്തു

Kerala

നെയ്യാറ്റിൻകര: കടുത്ത വേനൽ ചൂടിൽ ആശ്വാസമേകാൻ തണ്ണീർപ്പന്തൽ ഒരുക്കി നെയ്യാറ്റിൻകര കവളാകുളം റൂറൽ ഡെവലപ്പ്മെന്റ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് കെ കെ ഷിബു നിർവഹിച്ചു. 

സെക്രട്ടറി ശ്രീകുമാർ, സൊസൈറ്റി ഡയറക്ടർ, ബോർഡ്‌ അംഗങ്ങൾ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സംഭാരം, തണ്ണിമത്തൻ എന്നിവയാണ് തണ്ണീർപ്പന്തലിൽ നിന്ന് ലഭ്യമാകുന്നത്. നെയ്യാറ്റിൻകര വ്ലാങ്ങാമുറി ജംഗ്ഷനിലാണ് തണ്ണീർപ്പന്തൽ സ്ഥാപിച്ചിട്ടുള്ളത്.

Share this story