വയനാട് പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 27കാരൻ പിടിയിൽ
May 12, 2023, 10:18 IST

വയനാട് കൽപ്പറ്റയിൽ പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. മൊതക്കര വാളിപ്ലാക്കിൽ ജിതിനാണ്(27) അറസ്റ്റിലായത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജിതിൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ ജിതിൻ പീഡിപ്പിക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യം നേരിട്ട കുട്ടിയെ മാതാപിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.