വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി; ആദ്യ ഘട്ടത്തിൽ 178 വീടുകൾ

township

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയാണെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ്. ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും അടക്കം ഇന്ന് തന്നെ ഇവർക്ക് രജിസ്റ്റർ ചെയ്തു നൽകും

ാദ്യ ഘട്ടത്തിലെ 178 വീടുകളുടെ താക്കോൽദാരം ഈ മാസം 25ന് മുഖ്യമന്ത്രി നിർവഹിക്കും. വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം മന്ത്രി ഒ ആർ കേളു വേദിയിൽ പ്രഖ്യാപിച്ചു

മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. വീടും 7 സെന്റ് സ്ഥലവുമാണ് ദുരന്തബാധിതർക്ക് ലഭിക്കുക. വികാരനിർഭരമായ നിമിഷങ്ങളാണ് വേദിയിൽ നടക്കുന്നത്. നറുക്കെടുപ്പിനിടെ പലരും വിതുമ്പിക്കരഞ്ഞു. ദുരന്തത്തിന് ശേഷം സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ ആനന്ദക്കണ്ണീരായിരുന്നു പലരുടെയും മുഖത്ത്.
 

Tags

Share this story