നെടുമ്പാശ്ശേരിയിൽ ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ

samad

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറര കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്

ഇന്ന് പുലർച്ചെയാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കയ്യിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്

ആറര കിലോ കഞ്ചാവാണ് ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ വിദേശത്തേക്ക് പോയത്. കേരളത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.
 

Tags

Share this story