വയനാട് നെന്മേനിയിൽ വീട് കുത്തിത്തുറന്ന് മോഷണം; ഏഴ് പവനും 30,000 രൂപയും കവർന്നു

robbery
വയനാട് നെന്മേനിയിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിതുറന്ന് മോഷണം. നെന്മേനി മാടക്കര കോൽക്കുഴിയിൽ യശോദയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാര തകർത്ത് ഏഴ് പവനും 30,000 രൂപയും കവർന്നു. യശോദ സഹോദരിയുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിൽ നൂൽപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story