വയനാട്ടിലെ കാട്ടാന ആക്രമണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

CM Pinarayi Vijayan

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനംമന്ത്രിയും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. വയനാട്ടിൽ തുടരുന്ന വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ ഗൗരവമുള്ള വിഷയമാണെങ്കിലും ചർച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

വനംവകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
 

Share this story