പേരിനൊരു വനിതാ മന്ത്രി വേണ്ട; അർഹമായ പരിഗണന വേണം: നിലപാട് വ്യക്തമാക്കി ഷാനിമോൾ ഉസ്മാൻ

Shanimol Usman

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ ഷാനിമോൾ ഉസ്മാൻ. UDF മാതൃക കാണിക്കുമെന്ന് കരുതുന്നു. ജയസാധ്യതയുള്ള സീറ്റുകൾ പോലും വനിതകൾക്ക് നൽകാതിരുന്ന കാലം UDF ൽ ഉണ്ടായിരുന്നു. പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

കടുത്ത മത്സരമുണ്ടായിരുന്ന സീറ്റുകളിൽ നിന്ന് പോലും ജയിച്ചുവന്ന വനിതകൾ ഇത്തവണ ഉണ്ട്. എല്ലാവരും വളരെ സമ്മർദ്ധരായ സംഘടനാ പ്രവർത്തകരാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മന്ത്രിസഭയിലും ഈ പ്രാതിനിധ്യം കൂടുതൽ വേണം എന്നാണ് അഭിപ്രായം. പേരിനായി ഒരാളെയോ രണ്ടാളുകളെയോ വെക്കുന്നതിന് പകരമായി മതിയായ പ്രാതിനിധ്യം കൊടുത്ത് യുഡിഎഫ് മാതൃക കാണിക്കണം. അരൂരിലെ മന്ത്രി ആകുമോ എന്നകാര്യമെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷെ പാർട്ടിയുടെ സജീവ പരിഗണനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കമില്ല. ഏറെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയിൽ എല്ലാക്കാലത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകും. തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലാതെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും അധികാരത്തിൽ വരും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

Tags

Share this story