ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; ഇത്തവണ കൈയിലെത്തുക 3600 രൂപ

pension

പുതുക്കിയ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉൾപ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീരും. 

പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1,864 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴി പണം എത്തും

ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്പതര വർഷത്തെ എൽ ഡി എഫ് ഭരണത്തിൽ 80,671 കോടി രൂപയാണ് പെൻഷന് വേണ്ടി അനുവദിച്ചത്.
 

Tags

Share this story