ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും; 200 രൂപ ഉയർത്തി 1800 ആക്കും
Oct 20, 2025, 17:22 IST

ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. പെൻഷൻ തുകയിൽ 200 രൂപ ഉയർത്തി 1800 രൂപ ആക്കാനാണ് നീക്കം. നിലവിൽ പെൻഷൻ തുക 1600 രൂപ ആണ്.
2021 ൽ എൽ ഡി എഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ആയിരുന്നു പെൻഷൻ തുക 2500 ആക്കി ഉയർത്തുമെന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നും പെൻഷൻ തുക ഉയർത്താത്തതിനെ കുറിച്ച് സി പി എം അണികളിൽ നിന്ന് തന്നെ ചോദ്യം ഉയർന്നിരുന്നു.
ഈ വർഷം തദ്ദേശ തെരെഞ്ഞെടുപ്പിന് മുൻപ് ആയി തുക ഉയർത്തുക എന്ന ലക്ഷ്യം ആണ് സർക്കാരിന് ഉള്ളത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ക്ഷേമ പെൻഷൻ കുടിശ്ശിക സർക്കാർ കൊടുത്തു നൽകിയിരുന്നു