ക്ഷേമപെൻഷൻ വർധിപ്പിക്കും; കേന്ദ്രം പണം നൽകിയാൽ പെൻഷൻ പ്രതിസന്ധി മാറുമെന്ന് ധനമന്ത്രി

ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യ ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ട് മാത്രമാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബറിലും ഡിസംബറിലും ജോസഫ് പെൻഷൻ വാങ്ങി. തൊഴിലുറപ്പും പെൻഷനും ചേർത്ത് 52,400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. ഈ സർക്കാർ വന്ന ശേഷം 23,958 കോടി രൂപ പെൻഷനായി നൽകി. യുഡിഎഫ് കാലത്തെ കുടിശ്ശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്

ക്ഷേമപെൻഷൻ വർധിപ്പിക്കും. പെൻഷൻ കമ്പനിയെ പോലും കേന്ദ്രസർക്കാർ മുടക്കി. യുഡിഎഫിന് ആത്മാർഥതയുണ്ടെങ്കിൽ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനെതിരെയാണ്. കേന്ദ്രം തരാനുള്ള പണം നൽകിയാൽ എല്ലാ പെൻഷൻ പ്രതിസന്ധിയും മാറും. കേന്ദ്ര നടപടി ഇല്ലായിരുന്നുവെങ്കിൽ പെൻഷൻ 2500 ആക്കിയാനെയെന്നും മന്ത്രി പറഞ്ഞു.
 

Share this story