പുഴയിൽ മീൻ പിടിക്കാനിറങ്ങി; നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

mungi
നിലമ്പൂരിൽ സഹോദരങ്ങൾ പുഴയിൽ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്(14), റാഷിദ്(12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറവൻ പുഴയുടെ കടവിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുഴയിൽ മീൻ പിടിക്കാനായാണ് റാഷിദും റിൻഷാദും എത്തിയത്. പുഴയിൽ ഇറങ്ഹിയപ്പോൾ ഒഴുക്കിപ്പെടുകയായിരുന്നു.
 

Share this story