കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേരിലായി വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

west

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. 10 പേർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറത്ത് ആറ് പേർക്കും കോഴിക്കോട് നാല് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. 

വൃക്ക മാറ്റിവെച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗത്തെ തുടർന്നാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതനായ ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ ഫീവർ ആണെന്ന് സ്ഥിരീകരിച്ചത്

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച എന്നിവയാണ് രോഗലക്ഷണങ്ങൾ. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി എന്നിവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.
 

Share this story