ദി കേരളാ സ്‌റ്റോറിക്ക് എതിരെ എന്ത് നടപടിയെടുക്കണം; സർക്കാർ നിയമോപദേശം തേടി

kerala

വിവാദ ചലചിത്രം ദി കേരളാ സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാകുമെന്നതിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി. സംസ്ഥാനത്ത് പ്രദർശനാനുമതി നിഷേധിക്കുന്നതടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. സിനിമക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്

സിനിമ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട് നിർമിച്ചതാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംഘ്പരിവാർ നുണഫാക്ടറിയുടെ ഉത്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. 

ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. എ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനാനുമതി. ഒപ്പം സംഭാഷണങ്ങളിലടക്കം പത്ത് മാറ്റങ്ങളും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
 

Share this story