പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തിന് തെളിവെന്താണ്: മന്ത്രി പി രാജീവ്

rajeev

റേഡിയോ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരണം നൽകും. പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല

മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോ കമ്പനിയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മിൽ മുള്ളിയാൽ തെറിച്ച ബന്ധം മാത്രമാണുള്ളത്. പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് ഉപയോഗത്തിന് പ്രസാഡിയോ പണം നൽകാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നതെന്നും മന്ത്രി പരിഹസിച്ചു.
 

Share this story