ഒരു തരത്തിലും സത്യമല്ലാത്ത കാര്യമാണ് കെ കെ രാഗേഷ് പറയുന്നത്, എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്: വി കുഞ്ഞികൃഷ്ണൻ

V Kunjikrishnan

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ. ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെ കെ രാഗേഷ് പററയുന്നത്. പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ ഒത്തുകൂടലായിരുന്നു എന്നാണ് രാഗേഷ് പറയുന്നത്. ആ പരിപാടിയിൽ പങ്കെടുത്ത ആളുകൾ സിപിഎം വിരുദ്ധരാണെന്ന് പയ്യന്നൂരിലെ സിപിഎം പ്രവർത്തകർക്ക് പറയാനാകുമോയെന്നും വി കുഞ്ഞികൃഷ്ണൻ ചോദിച്ചു

പാർട്ടി പ്രവർത്തകരും പാർട്ടി ബന്ധുക്കളും പാർട്ടി അനുഭാവികളും അടക്കമുള്ള ആളുകൾ പങ്കെടുത്തിട്ടുണ്ട്. അതൊരു പാർട്ടി പരിപാടിയല്ല. ഒരു പൊതുപരിപാടി ആയിരുന്നു. അതിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഞാൻ സിപിഎം വിരുദ്ധനാണെന്ന് രാഗേഷ് പറയുന്നു. എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്

അതിന് കാരണം കൂടി അവർ പറയണം. നാല് വർഷമായി പാർട്ടിക്കുള്ളിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പോരാട്ടം നടത്തി കൊണ്ടിരിക്കുന്നു. ആ പോരാട്ടം ഫലം കണ്ടില്ലെന്ന ഘട്ടത്തിലാണ് ജനങ്ങളോട് സംസാരിച്ചത്. ഇത് വ്യക്തിപരമായ വിരോധമായാണ് അവർ ചിത്രീകരിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു
 

Tags

Share this story