ഇന്ത്യൻ ടീമില്‍ ഇടം കിട്ടുവാൻ ഇതില്‍ കൂടുതല്‍ എന്താണാവോ ഒരു ക്രിക്കറ്റര്‍ ചെയ്യേണ്ടത്: സഞ്ജുവിനെ പിന്തുണയുമായി ഷാഫി

Sha

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് ജൂണ്‍ ഒന്നിനു ആരംഭിക്കുമ്പോൾ ഋഷഭ് പന്താണോ സഞ്ജു സാംസണാണോ ടീമിൽ ഉണ്ടാകുക എന്നറിയാനുള്ള ആഗ്രഹത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ബാറ്റിങ്ങില്‍ സ്ഥിരതയില്ല എന്നത് ചൂണ്ടിക്കാട്ടി പലപ്പോഴും അവസാന നിമിഷം ടീമിൽ നിന്നും പുറത്താകാറുള്ള താരമാണ് സഞ്ജു.

നായകനായും ബാറ്ററായും ഗംഭീര പ്രകടനമാണ് ഐ.പി.എല്ലില്‍ സഞ്ജു ഉടനീളം പുറത്തെടുത്തത്. ഒൻപത് മത്സരങ്ങളില്‍ എട്ടും വിജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. അവസാന മത്സരത്തില്‍ 33 പന്തില്‍ 71 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സാണ് വിജയത്തിലെത്തിച്ചത്.സഞ്ജുവിന്റെ പ്രകടനത്തെ മുതിർന്ന ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെപ്രശംസിക്കുന്നുണ്ട്. ഇപ്പോഴിതാ, സഞ്ജുവിനെ പിന്തുണയുമായി ഷാഫി പറമ്പില്‍ എത്തിയിരിക്കുകയാണ്.

‘ഇന്ത്യൻ ടീമില്‍ ഇടം കിട്ടുവാൻ ഇതില്‍ കൂടുതല്‍ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്..‍? എന്നാണ് സഞ്ജുവിന്റെ പ്രകടനം വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പം ഷാഫി കുറിച്ചത്.

Share this story