പറയേണ്ടത് പാർട്ടിക്കുള്ളിൽ; വി എം സുധീരന്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തിയുമായി സതീശൻ

നേതൃത്വത്തിനെതിരെയുള്ള വിഎം സുധീരന്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണ്. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. താനും കൂടി അഭിപ്രായം പറഞ്ഞാൽ ജനങ്ങൾക്ക് വിഷമമാകുമെന്നും സതീശൻ പറഞ്ഞു

കെ റെയിൽ അപ്രായോഗികമായ പദ്ധതിയാണ്. കേന്ദ്രം അനുവദിച്ചാലും പദ്ധതി നടപ്പാക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നതെന്നും സതീശൻ പരിഹസിച്ചു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

Share this story