പുലർച്ചെ വാതിൽ തുറന്നപ്പോൾ ഗൃഹനാഥൻ ഞെട്ടി; തിണ്ണയിൽ കടുവയും കേഴമാനും

tiger

പത്തനംതിട്ടയിൽ പുലർച്ചെ വീടിന്റെ വരാന്തയിൽ കടുവയും കേഴമാനും. പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും കേഴമാനിനെയും കണ്ടത്. പുത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയിൽ നിന്നും കടുവയും കേഴ മാനും ഓടിപ്പോകുന്നത് കണ്ടത്

മുറ്റത്തേക്ക് ചാടിയ കടുവ സുരേഷിന്റെ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്ത് കൂടി റബർ തോട്ടത്തിലേക്ക് ഓടിമറിഞ്ഞു. സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് മറ്റുള്ളവർ ഉണരുന്നത്. കേഴമാനിനെ കാട്ടിൽ നിന്നും ഓടിച്ച് കടുവ വീട്ടുമുറ്റത്ത് എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്.
 

Share this story