തന്ത്രിയെ ജയിലിലിട്ടപ്പോൾ തന്ത്രി അകത്ത്; തന്ത്രിയെ സംരക്ഷിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ

rajeev chandrasekhar

ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ല. തന്ത്രിയെ ജയിലിലിട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേരത്തെ തന്ത്രിക്ക് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പ്തി അടക്കം രംഗത്തുവന്നിരുന്നു

ആചാരലംഘനം കുറ്റമെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രാജീവ് ചന്ദ്രശേഖർ ന്യായീകരിച്ചു. ശങ്കരാദസിനെ സംരക്ഷിക്കാനുള്ള ശ്രമം കോടതി പൊളിച്ചു. മന്ത്രിമാർ നിഷ്‌കളങ്കരാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി കേന്ദ്രസർക്കാർ ഏജൻസിയായ സിബിഐ അന്വേഷണത്തിന് തയ്യാറാകുമോയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു

സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് വിബി ജി റാം ജി സമരം നടത്തുന്നത്. പോറ്റി സോണിയ ഗാന്ധിയുടെ വോട്ടർ ആണോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
 

Tags

Share this story