സ്ഥാനാർഥികളുടെ പേരെഴുതി നൽകാൻ സ്വാമി സച്ചിദാനന്ദ ആരാണ്; പമ്പര വിഡ്ഡിയെന്ന് വെള്ളാപ്പള്ളി നടേശൻ

vellappalli

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദക്കെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്തിരുന്ന് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുകയാണ്. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്. സച്ചിദാനന്ദ പമ്പര വിഡ്ഡിയാണ്. 

ശിവഗിരി മഠത്തിൽ ഇരുന്ന് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. സ്ഥാനാർഥികളുടെ പേര് നൽകിയത് സ്വന്തം നിലയിലാണെന്ന് സെക്രട്ടറി തന്നെ പറയുന്നു. അദ്ദേഹം ആസാമിയാണ്. അദ്ദേഹം പറഞ്ഞാൽ ആരാണ് വോട്ട് ചെയ്യുക. അൽപ്പനാണ് സ്വാമി സച്ചിദാന്ദയെന്നും വെള്ളാപ്പള്ളി വിമർശിച്ചു

ജി സുധാകരൻ തന്നെ വന്ന് കണ്ടിരുന്നു. സ്ഥാനാർഥിയായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു. അദ്ദേഹം പിന്തുണ തേടിയില്ല. മത്സരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനമുള്ള  നേതാവുമാണ്. എസ്എൻഡിപിയുടെ നിലപാട് അമ്പലപ്പുഴയിൽ മാത്രമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

Tags

Share this story