സുവർണ്ണ കേരളത്തിലൂടെ ഇന്ന് ആര് കോടീശ്വരനാകും? ഒരു കോടി രൂപയുടെ ഭാഗ്യപരീക്ഷണം ഉച്ചയ്ക്ക് 3-ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. വെറും 50 രൂപ മുടക്കി എടുത്ത ടിക്കറ്റിലൂടെ ഇന്ന് ആര് കോടീശ്വരനാകുമെന്ന ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികൾ. കൃത്യം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ലോട്ടറി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഭാഗ്യദേവത കനിയുന്ന ആൾക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറിയിൽ തുടങ്ങി ശനിയാഴ്ചകളിൽ കാരുണ്യ ലോട്ടറിയിൽ അവസാനിക്കുന്ന രീതിയിലാണ് കേരള ലോട്ടറി വകുപ്പിന്റെ ഓരോ ദിവസത്തെയും നറുക്കെടുപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ നറുക്കെടുപ്പ് ഫലം ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തത്സമയം അറിയാൻ സാധിക്കും.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടകളിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾ ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാകേണ്ടതുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തിനായുള്ള രേഖകൾ സമർപ്പിക്കണമെന്നും ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്.
