ബിജെപിയുടെ വളർച്ച എന്തുകൊണ്ട് തിരിച്ചറിയാനായില്ല; കേരളാ നേതൃത്വത്തെ വിമർശിച്ച് സിപിഎം പിബി

yechuri

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് പിബി ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്

പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി എങ്ങനെ സംഭവിച്ചുവെന്നും പിബിയിൽ വിലയിരുത്തലുണ്ടായി

അതേസമയം സിപിഐയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും വിമർശനമുയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമർശനം.
 

Share this story