വിഴിഞ്ഞം പദ്ധതി എന്തിനാണ് കോൺഗ്രസ് അദാനിക്ക് നൽകിയത്; രാഹുലിനെതിരെ നിർമല സീതാരാമൻ
Thu, 6 Apr 2023

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മോദി-അദാനി ഭായി ഭായി ആണെന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തുകൊണ്ടാണെന്ന് നിർമല ചോദിച്ചു.
ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തിസ്ഗഢിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പ്. മുതലാളിത്ത ചങ്ങാത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും നിർമല പറഞ്ഞു.