ശ്രീരാമനെ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണം; അയോധ്യയിൽ പോകുമെന്ന് ആവർത്തിച്ച് ശശി തരൂർ

അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുമെന്ന് ആവർത്തിച്ച് പറഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയത്തിനല്ല. തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാൽ ബോധപൂർവമാണ് സിയറാം എന്ന് എഴുതിയത്. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം. നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ടു കൊടുക്കുമോയെന്നും ശശി തരൂർ ചോദിച്ചു

വിശ്വാസികൾക്കും വിശ്വസിക്കാൻ അവകാശമുണ്ട്. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എസ്എഫ്‌ഐക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ തരൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. 

Share this story