എന്തിന് ഭയം, അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ല; അഡ്വ. സൈബി ജോസിനോട് ഹൈക്കോടതി

saiby

അഡ്വ. സൈബി ജോസിനെതിരെ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ അന്വേഷണത്തിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു. അറസ്റ്റ് ഭയപ്പെടുന്നുണ്ടെങ്കിൽ അതിനെ നേരിടാൻ നിയമത്തിന്റെ വഴിയിലൂടെ ശ്രമിക്കണം. അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ലെന്നും കോടതി പറഞ്ഞു

പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഈ മാസം 21ലേക്ക് മാറ്റി. ഒരു കേസിൽ നിന്ന് പിൻമാറാൻ സൈബി ജോസ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി.
 

Share this story