ഇടുക്കിയിൽ അൽഷിമേഴ്‌സ് രോഗിയായ ഭർത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്തു
Wed, 22 Feb 2023

ഇടുക്കിയിൽ അൽഷിമേഴ്‌സ് രോഗിയായ ഭർത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അൽഷിമേഴ്‌സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് വർഷമായി കിടപ്പ് രോഗിയാണ് സുകുമാരൻ. ഗുരുതരമായി പരുക്കേറ്റ സുകുമാരൻ ചികിത്സയിലാണ്.