ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്‌റ്റേഷനിൽ വെച്ച് കുത്തി; ഭർത്താവ് കസ്റ്റഡിയിൽ

Police
മാള പോലീസ് സ്‌റ്റേഷനിൽ ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. തൃശ്ശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നവുമായി മാള പോലീസ് സ്‌റ്റേഷനിലെത്തി സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. കുത്തേറ്റ സജീഷിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story