എരുമേലിക്ക് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം; പ്രവാസി മരിച്ചു

bison

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാണ്(64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബൈയിൽ നിന്നെത്തിയത്. ഇന്ന് രാവിലെ വീടിനോട് ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ സാമുവലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. 

നേരത്തെ എരുമേലിയിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പുറത്തേൽ ചാക്കോച്ചൻ(70), തോമസ് പ്ലാവിനാകുഴിയിൽ എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപത്തായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
 

Share this story