കാട്ടുപോത്തിന്റെ ആക്രമണം: കണമലയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു
May 20, 2023, 12:12 IST

കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ വനം വകുപ്പിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 45 ഓളം പേർക്കെതിരെയാണ് കേസ്.കേസെടുത്തിരിക്കുന്നത്. വഴിതടയൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചു. പോത്ത് ജനവാസമേഖലയിൽ ഇറങ്ങിയാൽ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പ്രദേശത്ത് പോത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. മയക്കുവെടിവയ്ക്കാൻ തേക്കടിയിൽനിന്നുള്ള പ്രത്യേക സംഘം കണമലയിലെത്തി.