കാട്ടുപോത്ത് ആക്രമണം: കെസിബിസിയുടെ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല

Chennithala

കണിമല കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷൻമാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. നിയമത്തിൽ ഭേദഗതി ആവശ്യമെങ്കിൽ വരുത്തണം. നിയമം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. മതമേലധ്യക്ഷൻമാർക്ക് പൂർണ പിന്തുണയെന്നും ചെന്നിത്തല പറഞ്ഞു

വന്യജീവി ആക്രമണങ്ങൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമ്മിസ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തുവന്നു. കെസിബിസിയുടേ നിലപാട് പ്രകോപനപരമെന്നാണ് മന്ത്രി പ്രതികരിച്ചത്.
 

Share this story