വയനാട്ടിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാന; കഴുത്തിൽ റേഡിയോ കോളർ

aana
വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. മാനന്തവാടിക്ക് സമീപം പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മാനന്തവാടി നഗരത്തിന് അടുത്താണ് കാട്ടാന ഇറങ്ങിയത്. നാഗർഹോള ദേശീയ ഉദ്യാനത്തിൽ നിന്നുള്ള ആനയാണെന്നാണ് വിവരം. ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്.

Share this story