വയനാട് വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
Dec 26, 2025, 12:24 IST
വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂർ ഉന്നതയിലെ ചാന്ദിനിയാണ്(65) മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.
തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വൃദ്ധയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ഇവർ വനത്തിലേക്ക് പോയത് എന്തിനാണെന്നതിൽ വ്യക്തതയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
