എറണാകുളം മാമലക്കണ്ടത്ത് കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നു
Nov 11, 2020, 16:51 IST
എറണാകുളം മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന വീട്ടമ്മയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനിയാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ ഇവർ മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് കാട്ടാന ആക്രമിച്ചത്.