അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം; വീട് തകർത്തു, വീട്ടുകാർ ഓടി രക്ഷപ്പെട്ടു

athirappill

അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാർ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. 

വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

Share this story