ചിന്നക്കനാലിൽ കാട്ടാന ആക്രമണം; 63കാരന് ദാരുണാന്ത്യം
Oct 6, 2025, 14:48 IST

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
മരണത്തിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്നാണ് ആരോപണം. പ്രദേശത്ത് പതിനാലോളം തമ്പടിച്ചിരിക്കുകയാണെന്നും ജനങ്ങൾ പറഞ്ഞു. ഇക്കാര്യം ഉടൻ തന്നെ നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു.
ആർആർടിയെ വിവരം അറിയിച്ചെങ്കിലും ആനകളെ തുരത്താതെ മടങ്ങിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഘം മടങ്ങി അര മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടായെന്നും വാർഡ് മെമ്പർ മുരുകൻ പറഞ്ഞു.