പാലക്കാട് ചിറ്റൂരിൽ കാട്ടാനയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു

elephant

പാലക്കാട് ചിറ്റൂരിന് സമീപം മിനർവ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങൾ തകർത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി. 

അതേസമയം, അതിരപ്പിള്ളി പിള്ളപ്പാറ പള്ളിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായി. പുലർച്ചെ അഞ്ചരയോടെ പള്ളിമുറ്റത്ത് എത്തിയ കാട്ടാന പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന ഷെഡ് തകർത്തു. 

പുലർച്ചെ പള്ളിയിലേക്ക് ആളുകൾ എത്തിത്തുടങ്ങുമ്പോൾ ആയിരുന്നു ആനയുടെ അതിക്രമം ഉണ്ടായത്. പള്ളിയിലെത്തിയവർ ശബ്ദമുണ്ടാക്കിയതോടെ ഒറ്റയാൻ മടങ്ങി.

Share this story