വയനാട് മാനന്തവാടിയിൽ കാട്ടാന വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച് കൊന്നു

suicide

വയനാട്ടിൽ കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊന്നു. ടാക്‌സി ഡ്രൈവറായ പനച്ചിയിൽ അജി(42) കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസ മേഖലയിലേക്ക് എത്തിയത്

കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. 

മുട്ടങ്കര മറ്റത്തിൽ ജിബിൻ എന്നയാളുടെ വീട്ടുമതിലും ആന തകർത്തു. കാട്ടാന ഇപ്പോഴും ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്.
 

Share this story