കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ കാട്ടാനയുടെ വിളയാട്ടം

Dhanush Koodi

കോതമംഗലം : നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ ഭീതിയിലായി.

കാട്ടാനകളുടെ സാന്നിധ്യം ഈ ഭാഗത്ത് പതിവായതിനാൽ ദേശീയ പാത വഴി മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപെടെയുള്ള യാത്രക്കാരും ഭീതിയിലാണ്. രാത്രിയിലും പുലർച്ചയും ഇതുവഴി കടന്ന് പോകുന്ന യാത്രികർ ജാഗ്രത പുലർത്തണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. കാട്ടാന ഇറങ്ങുന്നത് തടയാൻ നടപടി വേണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Share this story