കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമോ അഖിൽ മാരാർ; താത്പര്യം അറിയിച്ച് താരം
സംവിധായകനും നടനുമായ അഖിൽ മാരാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതേപ്പറ്റി സംസാരിച്ചതായി അഖിൽ മാരാർ പരഞ്ഞു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി അഖിൽ മാരാർ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു
അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അഖിൽ മാരാരും അറിയിച്ചിട്ടുണ്ട്. ഈ മാസം 13ന് തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഖിൽ മാരാർ പറഞ്ഞു. മനോരമ ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തത്
താൻ പഴയ യൂത്ത് കോൺഗ്രസുകാരനാണ്. ഇടയ്ക്ക് ബിജെപിയിൽ പോയിരുന്നു. എന്നാൽ അവരുടെ വർഗീയ രാഷ്ട്രീയത്തോട് താത്പര്യമില്ല. ആശയപരമായി ബിജെപിക്കൊപ്പം നിൽക്കാൻ സാധിക്കാത്തതു കൊണ്ടാണ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും രാഷ്ട്രീയ പ്രവർത്തനം പൂർണമായി ഉപേക്ഷിച്ചതെന്നും അഖിൽ മാരാർ പറയുന്നു.
