ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങും; മറിച്ചുള്ള വാർത്തകൾ തെറ്റെന്ന് അച്ചു ഉമ്മൻ

achu

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിന് എത്തുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഏപ്രിൽ ആറാം തീയതി യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 

എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാല സുഹൃത്തായതിനാൽ അച്ചു ഉമ്മൻ പ്രചാരണത്തിന് എത്തില്ലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഏപ്രിൽ ആറിന് പ്രചാരണത്തിനെത്തുമെന്ന യുഡിഎഫ് പോസ്റ്റർ അച്ചു ഉമ്മൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

ഏപ്രിൽ ആറാം തീയതി ആന്റോ ആന്റണിക്കായി പ്രചാരണത്തിന് ഇറങ്ങും. പാർട്ടി തീരുമാനിക്കുന്നത് അനുസരിച്ച് പറ്റാവുന്നിടത്തെല്ലാം പ്രചാരണത്തിന് പോകും. ഒരു വിധത്തിലുള്ള നിലപാടും എടുത്തിരുന്നില്ല. ഇതുപോലെയുള്ള വാർത്തകൾ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.
 

Share this story