വേണ്ടിവന്നാൽ ഒറ്റയ്ക്ക് മത്സരിക്കും: കോൺഗ്രസിനെ വെല്ലുവിളിച്ച് ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി
Nov 19, 2025, 15:55 IST
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ വേണ്ടി വന്നാൽ മത്സരിക്കുമെന്നാണ് നിഖിൽ പൈലിയുടെ ഭീഷണി. കോൺഗ്രസ് പാർട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.
വാഴത്തോപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി വർഗീസിനെ പരിഗണിച്ചതിലാണ് നിഖിൽ പൈലിയുടെ പ്രതിഷേധം. ധീരജ് വധക്കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. ഫേസ്ബുക്കിലൂടെയായിരുന്നു വെല്ലുവിളി. എന്നാൽ ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
2022 ജനുവരി പത്തിനാണ് എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
