60 പഞ്ചായത്തുകളിൽ മത്സരിക്കും, കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും സ്ഥാനാർഥിയുണ്ടാകും: സാബു എം ജേക്കബ്

Kitex Sabu

ഇത്തവണ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് കിറ്റക്‌സ് ഉടമയും ട്വന്റി20 ചീഫ് കോർഡിനേറ്ററുമായ സാബു എം ജേക്കബ്. കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 

4 മുൻസിപ്പാലിറ്റികളിലും മത്സരിക്കും. 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർഥികളും സ്ത്രീകളായിരിക്കും. മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർഥികളും സ്ത്രീകളായിരിക്കുമെന്നും സാബു പറഞ്ഞു

കൊച്ചി കോർപറേഷനിൽ പ്രമുഖരായ ആളുകളെ മത്സരത്തിന് ഇറക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്നാണ് സാബു പ്രതികരിച്ചത്.
 

Tags

Share this story